Welcome to AlleppeyTown.com

 

 

സുഹൃത്തുക്കളെ

ആലപ്പുഴ പട്ടണത്തിന്റെ സ്വന്തം വെബ്‌ സൈറ്റ് ലേയ്ക്ക് സ്വാഗതം .  അതിന്റെ ഒരു വര്‍ഷ പരീക്ഷണ ഘട്ടത്തിന് ശേഷം അതിന്റെ പൂര്‍ണ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ് . കഴിഞ്ഞ ഒരു  ഒരു വര്‍ഷത്തെ  ലഭിച്ച പ്രതികരങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു . 1762-ല്‍
സ്ഥാപിതമായ ഒരു പൌരാണിക പട്ടണം എന്ന നിലയില്‍ ആലപ്പുഴക്ക് ഒരു ടൂറിസ്റ്റ് കേന്ദ്രം എന്നതിനേക്കാള്‍ പ്രസക്തിയുണ്ട് . കായല്‍ ടൂറിസം വിപണിയില്‍ ഒതുങ്ങാതെ Heritage ടൂറിസത്തിന് ഊന്നല് നല്‍കി വികസിപ്പിക്കാവുന്ന ഒരു പാരമ്പര്യം നമുക്കുണ്ട് .
ആലപ്പുഴ എന്ന പട്ടണത്തെ കുറിച്ചു പ്രതിപാദിക്കുന്ന ആദ്യത്തെ വെബ്‌ സൈറ്റ് അല്ല ഇത്  എന്നാല്‍ ആലപ്പുഴയെക്കുറിച്ചു സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന ആദ്യ വെബ്‌ സൈറ്റ് എന്ന് ഞങ്ങള്‍ ഇതിനെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു . അതായതു വിദേശികള്‍ക്  നമ്മുടെ നാട്ടിലെ വിനോദസഞ്ചാര വിവരങ്ങള്‍ മാത്രം നല്‍കുന്ന ഒരു മാര്‍ഗമെന്നതിനു ഉപരിയായി നമ്മുടെ പട്ടണത്തെ കുറിച്ച്  ആലപ്പുഴ പട്ടണത്തില്‍ ഉള്ളവര്‍കുംഅതുപോലെ തന്നെ ഈ പട്ടണത്തെ  സ്നേഹിക്കുന്ന ആര്‍കും ഒത്തുകൂടാനുള്ള ഒരു വേദിയാണ് ഇത്.
കമ്പ്യൂട്ടര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാട്ടിലും മറു നാട്ടിലുമുള്ള ഒരു ചെറിയ സംഘം വെക്തികളുടെ കൂട്ടായ്മയാണ് ഈ വെബ്‌ സൈറ്റ് സാധ്യമാക്കിയത് . എന്നാല്‍ ഒരു സാമുഹ്യ കൂട്ടായ്മ എന്ന നിലയില്‍ ഇത് ആലപ്പുഴയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന ഒന്നാകുകയും ആലപ്പുഴക്കാര്‍ക്ക് ഒരുമിക്കാനുള്ള വേദി ആവുകയും ചെയ്യണം എങ്കില്‍ എല്ലാ തലത്തിലും ഉള്ള വ്യക്തികളുടെ സഹകരണം ആവശ്യമാണ് 

Citizen club-  ലൂടെ നമ്മുടെ പട്ടണത്തിന്റെ പൊതുവായ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാം

Town News-   ലൂടെ നമ്മുടെ പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളെയോ പൊതു പരിപാടികളെ കുറിച്ചോ പട്ടണവാസി കളും ആയി വിവരങ്ങള്‍ കൈമാറാം

Tourist Guide- ലൂടെ നമ്മുടെ പട്ടണത്തെ കുറിച്ചും നമ്മുടെ പൈതൃകത്തെ കുറിച്ചും നമുക്ക് അറിയാവുന്ന വിഷയങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാം .
Free Classifieds   – ഏതു പട്ടണത്തിലും എത്തുന്ന ഒരു വ്യക്തി നേരിടുന്ന ആദ്യ പ്രശ്നങ്ങളില്‍ ഒന്ന് ആ പട്ടണത്തില്‍ ഒരു പ്രത്യേക സേവനത്തിനു എവിടെ സമീപിക്കണം എന്നതാണ് .
ഒരു ATM ,  പെട്രോള്‍ പമ്പ്‌ തുടങ്ങിയവ  എത്ര അടുത്ത് ഉണ്ടെന്നോ നമ്മുടെ നാട്ടിലെ ഒരു ഡോക്ടറുടെ വീട് എവിടെയെന്നോ നല്ല ഭക്ഷണം ലഭിക്കുന്ന ഭക്ഷണ ശാലകള്‍ എവിടെ എന്നോ മിക്കപ്പോളും നഗരത്തില്‍ ഉള്ളവര്‍ക്ക് തന്നെ പൂര്‍ണമായും നിശ്ചയം ഉണ്ടാവില്ല. എന്നാല്‍ നിങ്ങളുടെ സ്വന്തം സ്ഥാപനത്തെ കുറിച്ചും തൊഴില്‍ മേഖലയെ കുറിച്ചും നിങ്ങള്ക്ക് വ്യക്തമായ അറിവും കാഴ്ചപ്പാടും ഉണ്ടാവുകയും ചെയ്യും . എന്ന് വെച്ചാല്‍ ഈ വിവരങ്ങള്‍ എല്ലാം ഒരുമിച്ചാല്‍ അത് നമ്മുടെ നാടിനെ കുറിച്ച് ഒരു സമഗ്ര വിവര ശേഖരം ആയി മാറുകയും ചെയ്യും എന്നര്‍ത്ഥം .
AlleppetTown-ഇന്റെ Free  Classified  പംക്തി ഇത്തരം ഒരു സാഹചര്യത്തെ ലക്ഷ്യമിടുന്നതാണ് . നിങ്ങക്ക് ഓരോരുത്തര്‍ക്കും സ്വന്തമായും സൌജന്യമായും അപ്ഡേറ്റ് ചെയ്യാവുന്ന ഈ പംക്തിയില്‍ നമ്മുടെ പട്ടണത്തിനു ബാധകമായ   വിഷയങ്ങള്‍  മാത്രമാണ് ഉള്ളത് . അത് കൊണ്ട് തന്നെ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ക്ക്  അത് എളുപ്പം ലഭ്യമാകും .  അത് പോലെ തന്നെ നിങ്ങള്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും നിങ്ങളുടെ അധീനതയില്‍ ആയിരിക്കുകയും ചെയ്യും.
നിങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് കളിലും സൌഹൃദ സദസുകളിലും  ഈ വെബ്‌സൈറ്റ്ഇന്റെ വിവരങ്ങള്‍  ചെയ്യുക . എല്ലാവരുടെയും സഹകരണവും അനുഗ്രഹങ്ങളും അഭ്യര്‍ത്ഥിക്കുന്നു
Editor

About shyam

Passionate Trainer , lazy technical columnist, Average Entrepreneur :-)

Fatal error: Uncaught Exception: 12: REST API is deprecated for versions v2.1 and higher (12) thrown in /home/shyam/public_html/alappuzhatown.com/wp-content/plugins/seo-facebook-comments/facebook/base_facebook.php on line 1273